മഅ്ദനിയുടെ വിട്ടിനുള്ളില്‍ മോഷണം; വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടിച്ചത് അടുപ്പക്കാരന്‍

0
240

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്‌ചെയ്തു. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുണ്ട്.

കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിന്‍ കണ്ടെടുത്തു. അവശേഷിക്കുന്നതില്‍ കുറേ സ്വര്‍ണം വില്‍ക്കാനായി കൂട്ടുകാരനെ ഏല്‍പ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തെരച്ചില്‍ നടത്തി വരികയാണ്. മഅ്ദനി വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയര്‍ സി.പി.ഒ. അനീഷ്, സി.പി.ഒ.ജിനുമോന്‍, വനിതാ സി.പി.ഒ. ബുഷറ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here