‘കിക്കോടു കിക്കേ!’; ‘ലഹരി മത്സ്യം’ കഴിച്ചാൽ പിന്നെ 36 മണിക്കൂര്‍ വിസ്മയലോകത്ത്

0
192

ലഹരി കഴിച്ച് സ്വപ്‌നലോകത്ത് കറങ്ങി നടന്നു എന്നൊക്കെ വീരവാദം മുഴക്കുന്ന പലരേയും നാം ചുറ്റുപാടും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മീന്‍ കഴിച്ചിട്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോയാലോ? അങ്ങനെയും ഒരു മത്സ്യമുണ്ട്. ഡ്രീം ഫിഷ് എന്നാണ് ഈ ലഹരിമത്സ്യത്തിൻ്റെ പേര്. സമുദ്രത്തിനടിയില്‍ വിശാലവും നിഗൂഡവുമായ നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവയിലൊരു അത്ഭുതമാണ് ഡ്രീംഫിഷ് എന്നറിയപ്പെടുന്ന സലേമ പോര്‍ജി മത്സ്യം. ഒറ്റനോട്ടത്തില്‍ ഒരു സാധാരണ മത്സ്യമാണെന്ന് തോന്നുമെങ്കിലും ഈ മീന്‍ ഒട്ടുമേ സാധാരണക്കാരനല്ല. ഡ്രിം ഫിഷ് കഴിച്ചാൽ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഭ്രമാത്മകമായ അനുഭവം ഉണ്ടാകുമത്രേ!

ഈ വിചിത്രമത്സ്യത്തെക്കുറിച്ച് നൂറ്റാണ്ടുകളായി ആളുകള്‍ക്ക് അറിവുള്ളതാണ്. റോമന്‍ സാമ്രാജ്യ കാലത്ത് ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നെന്നും പറയപ്പെടുന്നു. ആധുനിക കാലത്തെ വിനോദ മയക്കുമരുന്ന് ഉപയോഗം പോലെ തന്നെ റോമക്കാര്‍ ഈ മത്സ്യം കഴിച്ചിരുന്നതായി സൂചനകളുണ്ട്. അതുകൊണ്ടാണ് ഈ മത്സ്യത്തിന് ഡ്രിംഫിഷ് എന്ന പേര് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here