സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ് സ്വര്‍ണവില

0
18

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്.

ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ മാസം ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ 84.32 ആണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5930 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ

നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here