ഉപ്പള ഫ്ലൈ ഓവർ കൈകമ്പം വരെ നീട്ടണം; പ്രതിഷേധ ധർണ നടത്തി

0
106

മഞ്ചേശ്വരം : ഉപ്പള ഫ്ലൈ ഓവർ കൈക്കമ്പ വരെ നീട്ടണമെന്നാവശ്യപ്പെട്ട് എൻ.എച്ച്. ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. കൺവീനർ ജബ്ബാർ പള്ളം, മുസ്‍‍ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, കോൺഗ്രസ് നേതാവ് ഹർഷാദ് വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ഇബ്രഹിം പെരിങ്ങാടി, മൈമൂദ്‌ മണിമുണ്ട, ബാബു ബന്ദിയോട്, ബി.എം മുസ്തഫ, കരീം പൂന, മുഹമ്മദ് ഉപ്പള ഗേറ്റ് ജബർ പത്വാടി,മുസ്താഖ് ഉപ്പള, ശരീഫ്, മുനീർ, ഹനീഫ്, തുടങ്ങിയവർ സംസാരിച്ചു. വൈസ് ചെയർമാൻ യു.കെ അബ്ദുൽ റഹ്മാൻ ഹാജി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here