സൗദി ജയിലിൽ കഴിയുന്ന റഹീമിന്‍റെ മോചനം; റിയാദിലെ സഹായ സമിതി പൊതുയോഗം ചേർന്നു

0
125

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് റിയാദിൽ രൂപവത്കരിച്ച സഹായ സമിതിയുടെ പൊതുയോഗം ചേർന്നു. ബത്ഹ ഡി-പാലസ് ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മോചന ഉത്തരവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന അടുത്ത കോടതി സിറ്റിങ് തിങ്കളാഴ്ചയാണ്. ഈ ദിനം നിർണായകമെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പുരോഗതി സഹായസമിതി സദസിന് മുന്നിൽ വിശദീകരിച്ചു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഇതുവരെയുള്ള എല്ലാ വരവുചെലവ് കണക്കുൾ സമിതി ട്രഷറർ സെബിൻ ഇഖ്ബാൽ അവതരിപ്പിച്ചു. റഹീം മോചന ലക്ഷ്യവുമായി നാട്ടിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിയാദിലെ ഇന്ത്യൻ എംബസി വഴി അയച്ച തുകയുടെയും അത് ക്രിമിനൽ കോടതി വഴി മരിച്ച സൗദി ബാലെൻറ കുടുംബത്തിന് കൈമാറിയ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സിദ്ധീഖ് തുവ്വൂർ യോഗത്തിൽ സംസാരിച്ചു.

നിയമപരമായ സംശയങ്ങൾക്ക് വൈസ് ചെയർമാൻ മുനീബ് പാഴൂർ വിശദീകരണം നൽകി. കോഓഡിനേറ്റർ ഹർഷദ് ഫറോക്, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട്കുന്ന്, ഷമീം മുക്കം, സഹീർ മൊഹിയുദ്ധീൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. കുഞ്ഞോയി കോടമ്പുഴ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here