കുമ്പള: മൂത്തമകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. അടുക്ക, ചുക്കിരിയടുക്കയിലെ ആയിഷാബിയുടെ പരാതി പ്രകാരം അടുക്കയിലെ സി.എ ഹമീദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരിയുടെ മൂത്തമകനുമായി ഹമീദിനു വിരോധമുണ്ടെന്നും അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി മോശം ഭാഷയില്‍ സംസാരിക്കുകയും ഇളയ മകനെ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ആയിഷ പരാതിയില്‍ പറഞ്ഞു.