11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

0
67

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കണ്ണൂർ, കാസർകോട്, ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിച്ചെയ്യുന്നുണ്ട്. ഇതിനു പുറമേ ലക്ഷദ്വീപ് മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമാർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് മഴ ശക്താമാകാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here