ആരുടെ പേഴ്‌സിലാണ് കോടികള്‍? ഐപിഎല്‍ ഫ്രഞ്ചൈസികള്‍ കൈവിട്ട പ്രമുഖര്‍ ആരോക്കെ? മെഗാലേലത്തിന് മുമ്പ് അറിയേണ്ടത്

0
108

ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെ നിലനിര്‍ത്തി. ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് പഞ്ചാബ് കിംഗ്‌സിനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എം എ്‌സ ധോണിയേയും രവീന്ദ്ര ജഡേജയേയും നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂവിനെ അടുത്ത സീസണില്‍ വിരാട് കോലി നയിക്കാനും സാധ്യതേറെ. ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യഥാക്രമം അവരുടെ ക്യാപ്റ്റന്മാരായ റിഷഭ് പന്തിനേയും ശ്രേയസ് അയ്യരേയും കൈവിട്ടു. അങ്ങനെ സവിശേഷതകള്‍ ഏയെുണ്ട് ഇന്നത്തെ ദിവസത്തില്‍. ഇനി ഓരോ ടീമിനെ കുറിച്ചും അറിയേണ്ടതെല്ലാം….

രാജസ്ഥാന്‍ റോയല്‍സ്

6 താരങ്ങളെ നിലനിര്‍ത്തി: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 41 കോടി രൂപയുടെ
ആര്‍ടിഎം ഓപ്ഷനുകള്‍: 0
കൈവിട്ട പ്രമുഖര്‍: യൂസ്വേന്ദ്ര ചാഹല്‍, ജോസ് ബട്ട്ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

5 താരങ്ങളെ നിലനിര്‍ത്തി: റുതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 55 കോടി
ആര്‍ടിഎം ഓപ്ഷന്‍: 1
കൈവിട്ട പ്രമുഖര്‍: ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ.

മുംബൈ ഇന്ത്യന്‍സ്

5 താരങ്ങളെ നിലനിര്‍ത്തി: ജസ്പ്രീത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ്മ (8 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 45 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

3 താരങ്ങളെ നിലനിര്‍ത്തി : വിരാട് കോലി (21 കോടി), രജത് പട്ടീദാര്‍ (11 കോടി), യഷ് ദയാല്‍ (5 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 83 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 3
കൈവിട്ട പ്രമുഖര്‍: ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

6 താരങ്ങളെ നിലനിര്‍ത്തി: റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി).
പേഴ്സില്‍ ബാക്കിയുള്ളത്: 51 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 0
കൈവിട്ട പ്രമുഖര്‍: ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

5 താരങ്ങളെ നിലനിര്‍ത്തി: ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 45 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍.

ഡല്‍ഹി കാപിറ്റല്‍സ്

4 താരങ്ങളെ നിലനിര്‍ത്തി : അക്‌സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 73 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 2
കൈവിട്ട പ്രമുഖര്‍: റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ.

ഗുജറാത്ത് ടൈറ്റന്‍സ്

5 താരങ്ങളെ നിലനിര്‍ത്തി: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 69 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

5 താരങ്ങളെ നിലനിര്‍ത്തി: നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബഡോണി (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 69 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പാണ്ഡ്യ.

പഞ്ചാബ് കിംഗ്‌സ്

2 താരങ്ങളെ നിലനിര്‍ത്തി : ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിംഗ് (4 കോടി)
പേഴ്സില്‍ ബാക്കിയുള്ളത്: 110.5 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 0
കൈവിട്ട പ്രമുഖര്‍: ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, സാം കറന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here