‘കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാകുമായിരുന്നു’; പാർശ്വഫലം പരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

0
98

ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയ മിശ്ര എന്നയാളാണ് ഹരജി നൽകിയത്. വാക്സിൻ സ്വീകരിച്ചതു​കൊണ്ട് ഹരജിക്കാരന് എന്ത് പാർശ്വഫലമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here