എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍; മഞ്ചേശ്വരം മണ്ഡലം വാഹനജാഥ നാളെ തുടങ്ങും

0
85

കുമ്പള: ‘പിണറായി പൊലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു’ എന്ന കാപ്ഷനില്‍ എസ്ഡിപിഐ കാംപയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ മുതല്‍ നാലുദിവസം സംഘടിപ്പിക്കുമെന്ന് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എസ്ഡിപിഐ വാഹനജാഥ സംഘടിപ്പിക്കുന്നത് നേതാക്കള്‍ പറഞ്ഞു. 16 ന് വൈകുന്നേരം 4 മണിക്ക് മൊഗ്രാലില്‍ ജില്ലാ സെക്രട്ടറി സിഎ സവാദ് ജാഥ ഉദ്ഘാടനം ചെയ്യും. 19ന് വൈകീട്ട് 7 മണിക്ക് ഹൊസങ്കടിയില്‍ പദയാത്രയോടെ ജാഥ സമാപിക്കും. മണ്ഡലം വൈസ്പ്രസിഡന്റുമാരായ അന്‍വര്‍ അരിക്കാടി, ശരീഫ് പാവൂര്‍. സെക്രട്ടറി ശബീര്‍ പൊസോട്ട്, ജോയിന്റ് സെക്രട്ടറി സുബൈര്‍ ഹാരിസ്, തജുദ്ധീന്‍ ഉപ്പള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here