റാഷിദ് ഖാൻ വിവാഹിതനായി, കൂടെ സഹോദരൻമാരും; കാബൂളിൽ കല്യാണാഘോഷവുമായി അഫ്ഗാൻ നായകൻ

0
230

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ട്വന്‍റി-20 ക്യാപ്റ്റൻ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനാണ് താരം വിവാഹിതനായത്. 26 വയസ്സുള്ള റാഷിദിനൊപ്പം തന്‍റെ മൂന്ന് സഹോദരൻമാരും വിവാഹിതരായി. അമീർ ഖലീൽ, സകിയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരൻമാർ. കാബൂളിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.

അഫ്ഗാനിസ്ഥാനിലെ പരമ്പരാഗത പഷ്ത്തൂണ്‍ ആചാരപ്രകാരമാണ് 26കാരനായ റാഷിദിന്റെ വിവാഹം നടന്നത്. വിവാഹ വേദിയില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ബോർഡ് സിഇഓ എന്നിവരെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തു.

കനത്ത സുരക്ഷാ വലയത്തിലാണ് വിവാഹം നടന്നത്. വിവാഹ വേദിയായ സ്വകാര്യഹോട്ടലിന് പുറത്ത് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റാഷിദിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here