കുവൈത്ത്: പേപ്പര്‍ ഇടപാടുകള്‍ കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ പദ്ധതി. 20 സർക്കാർ ഏജൻസികളെ ബന്ധിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രൂപം നൽകി. ഇതുവഴി സര്‍ക്കാര്‍ ഏജൻസികളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ബന്ധിപ്പിക്കും. സര്‍ക്കാര്‍ സേവനങ്ങളിലെ പേപ്പർ ഇടപാടുകൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സര്‍ക്കാര്‍ ഏജൻസികൾ തമ്മിലുള്ള ഡേറ്റ വിനിമയം സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്ഫോം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പേപ്പര്‍ ഉപയോഗവും അറ്റാച്ച്മെന്റുകളും കുറക്കുക വഴി ഇടപാടുകളിലെ പിഴവുകൾ കുറയുകയും സംരക്ഷണവും സുരക്ഷയും വർധിക്കുകയും ചെയ്യും. പുതിയ സംവിധാനം വരുന്നതോടെ പൊതുജനങ്ങൾക്കുള്ള ഭൂരിഭാഗം സേവനങ്ങളും എളുപ്പമാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.