പ്രവാസി യാത്രക്കാർ ബാഗിൽ നിന്ന് നിർബന്ധമായും ഇവ ഒഴിവാക്കണം; പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്

0
196

ദുബായ്: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്. ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവ നിരോധിച്ചു. ഇവ ചെക് ഇൻ ബാഗേജിലും കാബിൻ ലഗേജിലും കൊണ്ടുപോകാൻ പാടില്ല. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഇവ ബാഗിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ലെബനനിലെ പേജർ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.

ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്ന് യാത്പ പുറപ്പെടുന്നവർക്ക് ഖത്തർ എയർവേസ് സമാന നിർദേശം നൽകിയിരുന്നു. യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് നിർദേശം.

അതേസമയം,​ തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച മുതൽ കൊല്ലപ്പെട്ട ഹിസ്ബുള്ള അംഗങ്ങളുടെ എണ്ണം 400 കടന്നു. ട്രിപ്പോളി നഗരത്തിൽ മുതിർന്ന ഹമാസ് നേതാവിനെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്രയേലിലെ ഹൈഫ നഗരത്തിലുള്ള സൈനിക ബേസുകൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയെങ്കിലും ഇസ്രയേൽ തകർത്തു. ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 2,00,000 കടന്നു. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ പുതിയ മേധാവിയാകുമെന്ന് കരുതപ്പെട്ട ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ചില അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here