ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരത്തിന്‍റെ ബോളിംഗില്‍ മോര്‍ക്കല്‍ നിരാശന്‍, നേരിട്ടറിയിച്ചു

0
172

ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷിന് പിന്നാലെ ബംഗ്ലാദേശിനെ ടി20യിലും നിലംപരിശാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറിലെ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ നെറ്റ് സെഷനില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തി. എന്നാല്‍ പാണ്ഡ്യയുടെ ബൗളിംഗ് സാങ്കേതികതയില്‍, പ്രത്യേകിച്ച് സ്റ്റമ്പുകളോട് അടുത്ത് ബൗള്‍ ചെയ്യുന്നതില്‍, ടീമിന്റെ ബോളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ അസന്തോഷം പ്രകടിപ്പിച്ചു.

പാണ്ഡ്യ ബോളിംഗില്‍ വരുത്തേണ്ട തിരുത്തലുകളെ കുറിച്ച് ഇരുവരും ദീര്‍ഘനേരം ചര്‍ച്ച ചെയ്തു. സ്റ്റമ്പുകളോട് വളരെ അടുത്ത് ബോള്‍ ചെയ്യാനുള്ള പാണ്ഡ്യയുടെ പ്രവണതയെ കുറിച്ച് അദ്ദേഹം പ്രത്യേകിച്ച് ആശങ്കയിലായിരുന്നു. കൂടാതെ പാണ്ഡ്യയുടെ റിലീസ് പോയിന്റ് മെച്ചപ്പെടുത്താനും മോര്‍ക്കല്‍ ശ്രമിച്ചു. ഓരോ തവണയും തന്റെ ബോളിംഗ് മാര്‍ക്കിലേക്ക് മടങ്ങുമ്പോള്‍ ഹാര്‍ദിക്കിന് മോര്‍ക്കല്‍ നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. ആദ്യ ടി20 ഒക്ടോബര്‍ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബര്‍ 9 ന് ഡല്‍ഹിയിലും, ഒക്ടോബര്‍ 12 ഹൈദരാബാദിലും നടക്കും.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീം

സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ്മ (ംസ), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

LEAVE A REPLY

Please enter your comment!
Please enter your name here