ഉപ്പള പത്വാടിയിലെ മയക്കുമരുന്നു വേട്ട; അസ്‌കര്‍ അലിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

0
128

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടിയിലെ അസ്‌കര്‍ അലിയെ ആണ് ജില്ലാ കോടതി ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 20ന് വൈകുന്നേരമാണ് അസ്‌കര്‍ അലിയുടെ വീട്ടില്‍ നിന്നു 3.407 കിലോ എം.ഡി.എം.എ, 642 ഗ്രാം കഞ്ചാവ്, നിരവധി ലഹരി ഗുളികകള്‍ എന്നിവ പിടികൂടിയത്. പ്രതിയെ അന്നു വിശദമായി ചോദ്യം ചെയ്തുവെങ്കിലും മയക്കുമരുന്നു എത്തിയ വഴിയെ കുറിച്ചും സാമ്പത്തിക സഹായം നല്‍കിയവരെയും കുറിച്ചും വിവരം ലഭിച്ചിരുന്നില്ല. സംഭവത്തിനു പിന്നില്‍ വന്‍ സ്രാവുകള്‍ ഉണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നുവെങ്കിലും അത് ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്‌ക്കറലിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here