അര്‍ജുന്റെ അമ്മ തന്റെയും അമ്മ; പണം പിരിച്ചതായി കണ്ടെത്തിയാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്

0
115

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താന്‍ അര്‍ജുന്റെ പേരില്‍ എവിടെ നിന്നെങ്കിലും പണം പിരിച്ചതായി കണ്ടെത്തിയാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്റെ കുടുംബത്തെ തന്റെ കുടുംബമായി കണ്ടതില്‍ എന്താണ് തെറ്റെന്നും താന്‍ ചെയ്ത തെറ്റ് മനസിലാകുന്നില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ അമ്മ തന്റെയും അമ്മയാണ്. അവര്‍ തന്നെ തള്ളിപ്പറഞ്ഞോട്ടെ. അവര്‍ക്കൊരു ആവശ്യം വന്നാല്‍ താന്‍ അവരോടൊപ്പം ഉണ്ടാകുമെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

യൂട്യൂബ് ചാനലില്‍ താന്‍ ഇനി ഇഷ്ടമുള്ളത് ഇടും. സത്യമായും തനിക്ക് ആരോപണങ്ങളെ കുറിച്ച് അറിവില്ല. വൈകാരികമായി തന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളിലെത്തിയത്. ഇനി യൂട്യൂബ് ചാനല്‍ ഉഷാറാക്കും. തന്റെ ലോറിയ്ക്ക് അര്‍ജുന്‍ എന്ന് പേരിടും. തനിക്കാരെയും പേടിയില്ല. താന്‍ വേറെ ലെവലാണെന്നും മനാഫ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here