രണ്ടരമാസം കൊണ്ട് കാസർകോട് ജില്ലയിൽ പനി ബാധിച്ചത് അരലക്ഷം പേർക്ക്

0
6

കാഞ്ഞങ്ങാട്: ജില്ലയിലെ ഒക്ടോബർമുതൽ കഴിഞ്ഞ ദിവസംവരെയുള്ള പനി ബാധിതരുടെ കണക്കെടുക്കുമ്പോൾ എണ്ണത്തിൽ നേരിയ കുറവ് മാത്രം. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകളിലാണ് പനി ബാധിച്ചവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നത്. ഒാഗസ്റ്റിൽ 21,636 പേരാണ് പനിക്ക് ചികിത്സതേടിയതെങ്കിൽ സെപ്റ്റംബറിൽ നേരിയ കുറവ് സംഭവിച്ച് എണ്ണം 20,101ൽ എത്തി. ഒക്ടോബർ ആദ്യ പകുതിയിൽ രോഗികളുടെ എണ്ണം 10,974ൽ എത്തികഴിഞ്ഞു.

ഡെങ്കിപ്പനിയുടെ കാര്യത്തിൽ മാസങ്ങൾ പിന്നിടുമ്പോൾ ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ട്. ഒാഗസ്റ്റിൽ 104 പേർക്ക് ഡെങ്കി ബാധിച്ചപ്പോൾ സെപ്റ്റംബറിൽ ഇത് പകുതിയോളമായി കുറഞ്ഞു-55. ഒക്ടോബർ പുകുതിയോടെ ഡെങ്കി ബാധിതരുടെ എണ്ണം 35 ലെത്തിയിട്ടുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണത്തിൽ ഒക്ടോബറിൽ ഗണ്യമായ കുറവുണ്ട്. ഓഗസ്റ്റിൽ 10 പേർക്കും സെപ്റ്റംബറിൽ 28 പേർക്കും എലിപ്പനി ബാധിച്ചപ്പോൾ ഒക്ടോബറിൽ പകുതിവരെ നാല് രോഗികൾ മാത്രമാണുള്ളത്.

കഴിഞ്ഞ രണ്ട്‌ മാസങ്ങളിൽ ആറുപേർക്കാണ് ജില്ലയിൽ മലമ്പനി സ്ഥിരീകരിച്ചത്. ഒക്ടോബറിൽ ഒരാൾക്ക് മലമ്പനി ബാധിച്ചു. മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം ഒാഗസ്റ്റിൽ 28 ആയിരുന്നെങ്കിൽ സെപ്റ്റംബറിൽ ഒൻപതായി കുറഞ്ഞു. എന്നാൽ ഒക്ടോബർ പകുതിയിൽ രോഗികളുടെ എണ്ണം 15 ൽ എത്തി.

മുണ്ടിനീര് കൂടുന്നു

ജില്ലയിൽ മുണ്ടിനീര് രോഗബാധിതരുടെ എണ്ണം കൂടുന്ന സ്ഥിതിയാണ്. ഓഗസ്റ്റിൽ 709 പേർക്ക് രോഗം ബാധിച്ചപ്പോൾ സെപ്റ്റംബറിൽ ഇത് 924 ലേക്ക്‌ ഉയർന്നു. ഒക്ടോബർ പകുതിയിൽത്തന്നെ രോഗബാധിതരുടെ എണ്ണം 755 െലത്തി.

മഴയും വെയിലും ഇടകലർന്നുള്ള കാലാവസ്ഥയും പെട്ടന്ന് സംഭവിക്കുന്ന മാറ്റങ്ങളും രോഗികളുമായുള്ള സമ്പർക്കവുമാണ് പനിയടക്കമുള്ള രോഗങ്ങൾ പെരുകാനിടയാകുന്നത്. സ്വയം ചികിത്സതേടാതെ ആസ്പത്രികളിലെത്തി കൃത്യമായ പ്രതിവിധി കണ്ടെത്തിയാൽ രോഗം മൂർഛിക്കുന്നതും പകരുന്നതും തടയാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here