കോഴിവില കുതിക്കുന്നു, വില പ്രദർശന ബോർഡ് സ്ഥാപിക്കാതെ കടകൾ; നാട്ടുകാർ പ്രതിഷേധത്തിൽ

0
139

കാസർകോട്∙ ഇറച്ചിക്കോഴിവില വർധിക്കുന്നത് ഉപയോക്താക്കൾക്ക് ദുരിതമാകുന്നു. കാസർകോട്ടും പരിസര പ്രദേശങ്ങളിലുമായി ഇറച്ചിക്കോഴി കിലോവില 145 രൂപയാണ് വില. ഒരുമാസം മുൻപ് കിലോയ്ക്കു 105 രൂപയായിരുന്നു. നിയന്ത്രണമില്ലാതെ വില വർധിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ. പല കോഴിക്കടകളിലും വില പ്രദർശന ബോർഡ് ഇല്ലെന്നു പരാതിയുണ്ട്. ഉപഭോക്താക്കൾ കോഴി വാങ്ങാനെത്തുമ്പോഴാണ് വില വർധന അറിയുന്നത്.

മുൻകാലങ്ങളിൽ മാസത്തിൽ ഒരു തവണ മാത്രമായിരുന്നു വർധന എങ്കിൽ ഇപ്പോൾ ആഴ്ചതോറും വില വർധിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ആഴ്ചയിലും ദിവസേനയും വില വർധിപ്പിക്കുകയാണ്. നേരത്തേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നായിരുന്നു ഇറച്ചിക്കോഴികൾ കാസർകോട്ടെയും കാഞ്ഞങ്ങാട്ടെയുമടക്കം വിപണികളിൽ എത്തിയിരുന്നതെങ്കിലും ഇപ്പോൾ ജില്ലയിലെത്തന്നെ ഫാമുകളിൽ നിന്നാണ് കൂടുതലും കോഴികളെ എത്തിക്കുന്നത്.

ഒരു മാനദണ്ഡവുമില്ലാതെയാണ് വില വർധിപ്പിക്കുന്നതെന്നാണ് പരാതി. ഇറച്ചിക്കോഴികളുടെ തീറ്റയ്ക്കുള്ള വിലവർധനയും ചൂട് കൂടുന്ന സമയങ്ങളിൽ കോഴികൾ ചാവുന്നതുമാണ് വില വർധനയ്ക്കുള്ള കാരണമെന്നു പറയുന്നു. നേരത്തേ വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്ന വില വർധന ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here