ഉപ്പള: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ കോടതി കുറ്റമുക്തരാക്കാനിടയാക്കിയത് സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃ യോഗം ആരോപിച്ചു. പ്രസിഡൻറ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികള്‍ കുറ്റവിമുക്തരാവാന്‍ ഇടയായത്. കുറ്റപത്രം വൈകിയതാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നും കോടതി നിരീക്ഷണങ്ങളില്‍ നിന്നു തന്നെ ബോധ്യമായതുമാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ഇത്തരത്തില്‍ കുറ്റപത്രം വൈകിപ്പിച്ചതെന്നു വിമര്‍ശിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. കഴിഞ്ഞ എട്ട് വർഷത്തോളമായി കേരളത്തിൽ പിണറായി – ആർ.എസ്.എസ് ബാന്ധവമെന്നത് പരമാർത്ഥമാണ്.
എല്ലാ മേഖലകളിലും ആർ.എസ്.എസിന് തീറെഴുതിക്കൊടുത്ത് കേരളത്തെ ഇന്ന് കാണുന്ന ഈ അവസ്ഥയിലെത്തിച്ചതിൻ്റെ പൂർണ ഉത്തരവാദി പിണറായി വിജയനാണെന്ന കാര്യം സി.പി.എം നേതാക്കളും പ്രവർത്തകരും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിന്റെ തുടക്കം മുതല്‍ പൊലിസും അന്വേഷണ വിഭാഗവും തികഞ്ഞ അനാസ്ഥയാണ് തുടര്‍ന്നത്. സംസ്ഥാനത്ത് സംഘപരിവാര നേതാക്കള്‍ പ്രതികളാവുന്ന കേസുകള്‍ നിര്‍വീര്യമാവുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്ത് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്.
ബി.ജെ.പി നേതാവായ സുരേന്ദ്രൻ ആരോപണത്തിൻ്റെ നിഴലിൽ നിൽക്കുന്ന കൊടകര, ഉള്‍പ്പെടെ നിര്‍ണായകമായ പല കേസുകളിലും പൊലിസും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന നിലപാടുകള്‍ സംശയകരമാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സംസ്ഥാന സർക്കാർ അപ്പീൽ പോകാൻ തയ്യാറകണമെന്നും സുരേന്ദ്രനെയും ബി.ജെ.പി നേതാക്കളെയും വെള്ളപൂശാനുള്ള നീക്കത്തിൽ സി.പി.എമ്മും സർക്കാരും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഞ്ചേശ്വരത്തെ പൊതുജനങ്ങൾക്കിടയിൽ പാർട്ടി വിശദീകരണ പൊതുയോഗങ്ങൾ അടക്കം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ജില്ല വൈ: പ്രസിഡണ്ട് ടി എ മൂസ, മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മാദേരി, എം പി ഖാലിദ്, എ കെ ഖാലിദ് ദുർഗിപ്പള്ള, പഞ്ചായത്ത് നേതാക്കളായ ബി എൻ മുഹമ്മദലി, അബ്ദുൽ അസീസ് ഹാജി മഞ്ചേശ്വരം, മുഹമ്മദ് പുത്തു പാവൂർ, അബ്ദുല്ല കണ്ടത്തിൽ, യൂസുഫ് ഉളുവാർ , അഷ്റഫ് സിറ്റിസൺ, അസീം മണിമുണ്ട, സിദ്ധീഖ് ഹാജി അരിമല, ബിഎ അബ്ദുൽ മജീദ്, താജുദ്ധീൻ കടമ്പാർ, അസീസ് കളായ്, ഇകെ മുഹമ്മദ് കുഞ്ഞി, അഷ്റഫ് അമേക്കള, ശമീൽ പെർള ബിഎം മുസ്തഫ, സെസ് എ മൊഗ്രാൽ സിദ്ധീഖ് ദണ്ഡഗോളി ചർച്ചയിൽ സംബന്ധിച്ചു.