ഐപിഎല്‍ 2025: രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ആര്‍സിബിയെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാകുമോ!

0
127

ഐപിഎല്‍ 2025-ല്‍ മായങ്ക് യാദവിനെയും നിക്കോളാസ് പൂരനെയും ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്താന്‍ സാധ്യത. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് സീസണുകളിലും ഫ്രാഞ്ചൈസിയെ നയിച്ച കെഎല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ടീമിന് അത്ര താല്‍പ്പര്യമില്ല.

സ്പോര്‍ട്സ് ജേണലിസ്റ്റായ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്‍, രാഹുലിനെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. സാഹചര്യം മാറുകയാണെങ്കില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്കായി അവര്‍ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാം. രാഹുല്‍ ആര്‍സിബിയിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളെ നിലവിലെ സാഹചര്യം കൂടുതല്‍ ശക്തമാക്കുന്നുണ്ട്.

മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നവര്‍ മായങ്കിനെയും പൂരനെയും ഒഴികെയുള്ള മറ്റ് നിലനിര്‍ത്തലുകളെ കുറിച്ച് ഉടന്‍ ധാരണയിലെത്തും. കഴിഞ്ഞ മൂന്ന് എഡിഷനുകളിലും എല്‍എസ്ജിക്ക് ഐപിഎല്‍ കിരീടം നേടാനാകാത്തത് ഫ്രാഞ്ചൈസിയെ പുതിയ ഓപ്ഷനുകള്‍ തേടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. കാരണം അവര്‍ക്ക് പ്ലേ ഓഫില്‍ പോലും എത്താന്‍ കഴിഞ്ഞില്ല. പുതിയ സീസണില്‍ ലാംഗര്‍ ടീമിനൊപ്പം ചേരുന്നതോടെ, മെഗാ ലേലത്തില്‍ ടീമിനെ അടിമുടി മാറ്റി പരീക്ഷിക്കാന്‍ അദ്ദേഹം നോക്കുന്നതായി കരുതുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here