ഐഫോണ്‍ 16 പ്രോ 58,000 രൂപയ്ക്ക്; ആപ്പിള്‍ ദീപാവലി സെയില്‍ 2024ലെ ഈ സൗകര്യം ഗുണം ചെയ്യും

0
98

തിരുവനന്തപുരം: ആപ്പിള്‍ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി വില്‍പനമേള ആരംഭിച്ചിരിക്കുകയാണ്. ഐഫോണ്‍ 16 സിരീസ് ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് വലിയ ഓഫറുകള്‍ ആപ്പിള്‍ ദീപാവലി സെയില്‍ 2024ല്‍ ലഭ്യം. ആപ്പിളിന്‍റെ മുന്‍ വില്‍പനമേളകളിലെ പോലെ ആകര്‍ഷകമായ ട്രേഡ്-ഇന്‍ സൗകര്യം ഇത്തവണയുമുണ്ട്. പഴയ സ്‌മാര്‍ട്ട്ഫോണുകള്‍ ആപ്പിളിന് നല്‍കി ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട മോഡലുകള്‍ വാങ്ങാന്‍ സഹായിക്കുന്ന ആകര്‍ഷകമായ ട്രേഡ്-ഇന്‍ സൗകര്യങ്ങള്‍ പരിചയപ്പെടാം.

ആപ്പിളിന്‍റെ ട്രേഡ്-ഇന്‍ എത്രത്തോളം ആകര്‍ഷകമായ സൗകര്യമാണ് എന്ന് ഐഫോണ്‍ പ്രേമികള്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്. ഏറ്റവും പുതിയ ഐഫോണ്‍ സിരീസുകള്‍ പുറത്തിറങ്ങുമ്പോള്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ ലഭ്യമാക്കാന്‍ ഏറ്റവും സൗകര്യപ്രദമാണ് ട്രേഡ്-ഇന്‍. കയ്യിലിരിക്കുന്ന മികച്ച കണ്ടീഷനിലുള്ള പഴയ ഐഫോണ്‍ നല്‍കി പകരം വിലക്കിഴിവോടെ പുത്തന്‍ ഐഫോണ്‍ വാങ്ങിക്കാനുള്ള അവസരം ട്രേഡ്-ഇന്‍ നല്‍കുന്നു. ഇത്തരത്തില്‍ ട്രേഡ്-ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പഴയ ഐഫോണിന് അതിന്‍റെ നിലവിലെ കണ്ടീഷന്‍ അനുസരിച്ച് 67,500 രൂപ വരെ ക്രഡിറ്റ് ലഭിക്കും.

ഐഫോണ്‍ 15 സിരീസിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന് 67,500 രൂപയും തൊട്ടുതാഴെയുള്ള 15 പ്രോയ്ക്ക് 61,500 രൂപയുമാണ് ആപ്പിള്‍ ട്രേഡ്-ഇന്‍ സൗകര്യം വഴി പരമാവധി നല്‍കുന്നത്. ഇത്തരത്തില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് 61,500 രൂപ ക്രഡിറ്റ് ലഭിക്കുകയാണെങ്കില്‍, 1,19,900 രൂപ വിലയുള്ള ഐഫോണ്‍ 16 പ്രോയുടെ അടിസ്ഥാന മോഡല്‍ 58,000 രൂപയ്ക്ക് വാങ്ങാവുന്നതേയുള്ളൂ. ഇതിന് നിങ്ങളുടെ പഴയ ഐഫോണ്‍ 15 പ്രോ മികച്ച കണ്ടിഷനിലായിരിക്കണം എന്നത് പ്രത്യേകം ഓര്‍ക്കുക. ഇതുപോലെ ഐഫോണിന്‍റെ മറ്റ് പഴയ മോഡലുകള്‍ ട്രേഡ്-ഇന്‍ ചെയ്തും ഐഫോണ്‍ 16 സിരീസിലെ സ്‌മാര്‍ട്ട്ഫോണുകള്‍ ആപ്പിള്‍ ദീപാവലി സെയില്‍ സമയത്ത് സ്വന്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here