ഗസിയാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുപി ഗസിയാബാദ് ദസ്‍നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു. സെപ്തംബർ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു നരസിംഹാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.
One more derogatory and hateful speech by UP Priest Yati Narasinghanand targeting Islam and Prophet Mohammad. In his recent speech, he says "If you have to burn effigies on every Dussehra, then burn the effigies of Mohammad".
There are several FIRs against him for hate speeches… pic.twitter.com/saBw6PTDnF— Mohammed Zubair (@zoo_bear) October 3, 2024
“എല്ലാ ദസറയിലും കോലം കത്തിക്കേണ്ടി വന്നാൽ നിങ്ങള്‍ മുഹമ്മദിൻ്റെ കോലം കത്തിക്കുക.” എന്നാണ് പുരോഹിതന്‍ പറഞ്ഞത്. നരസിംഹാനനന്ദയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. യതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള #arrest_Narsinghanand ഹാഷ് ടാഗുകള്‍ എക്സില്‍ വ്യാപകമായി. ഏകേദശം 123,000 ഉപയോക്താക്കളാണ് ഈ ഹാഷ് ടാഗ് ഉപയോഗിച്ചത്. വിദ്വേഷ പ്രസംഗത്തിന്‍റ വീഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബിഎൻഎസ് സെക്ഷൻ 302 (മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈറലായ വിദ്വേഷ പ്രസംഗത്തിൻ്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി സിഹാനി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സച്ചിൻ കുമാർ പറഞ്ഞു.