ഹരിയാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ, 55 മുതൽ 62 വരെ സീറ്റുകൾ, ബിജെപി തകർന്നടിയും

0
105

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ഹരിയാനയില്‍ കോണ്‍ഗ്രസിന് അറുപതില്‍ അധികം സീറ്റ് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട അംഗബലം ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പതിറ്റാണ്ടിന് ശേഷം തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിലും കോണ്‍ഗ്രസിന് മുന്‍കൈ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജമ്മു മേഖലയില്‍ ബിജെപി മുന്നേറുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.

ഹരിയാന –

ന്യൂസ് 18 – കോൺഗ്രസ് ( 59), ബിജെപി ( 21), മറ്റുള്ളവർ ( 2)

പീപ്പിൾസ് പ്ലസ് സർവേ – കോൺഗ്രസ് –( 55), ബിജെപി (26)

മറ്റുള്ളവർ ( 0–5)

റിപ്പബ്ലിക് ടിവി സർവേ – കോൺഗ്രസ് (55 –62), ബിജെപി (18 –24)

മറ്റുള്ളവർ (5 – 14)

കോൺഗ്രസിന് ഹരിയാനയിൽ 55 – 65 വരെ സീറ്റ് ലഭിക്കുമെന്ന് ടൈംസ് നൗ സർവേയും, 49 – 61 സീറ്റുകൾ വരെ ലഭിക്കുമെന്ന് എൻഡിടിവി സര്‍വേയും പറയുന്നു.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ – ജമ്മു കശ്മീരിൽ ബിജെപി ( 27 – 31). കോൺഗ്രസ് സഖ്യം- ( 11 – 15) . പിഡിപി ( 0 – 2 )

2019ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. പത്തുസീറ്റുകളില്‍ വിജയിച്ച ജെജെപിയായിരുന്നു നിർണായകമായത്. നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഹരിയാനയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന സൂചനകള്‍ നല്‍കിയിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്തുസീറ്റും നേടിയ ബിജെപി 2024-ല്‍ അഞ്ചിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് അഞ്ച് സീറ്റുമായി തിരിച്ചുവരവും നടത്തി.

ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടായിരുന്നു പോളിങ്ങ് നടന്നത്. ഒറ്റ ഘട്ടമായി ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂര്‍ത്തിയായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ ആയിരുന്നു പോളിങ്ങ്. ആകെ 1031 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് ഹരിയാന, ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here