ജി ഐ ഒ ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ

0
66

കുമ്പള.”ഇസ്ലാം മോചന പോരാട്ടത്തിന്റെ നിത്യ പ്രചോദനം”എന്ന ശീർശകത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള(ജി.ഐ.ഒ) ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് 3ന് നടക്കുന്ന റാലി സമ്മേളന നഗരിയിൽ സമാപിക്കും. ജി.ഐ.ഒ രൂപീകരത്തിൻ്റെ നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ആചരിക്കുന്ന കാംപയിനോടനുബന്ധിച്ചാണ് ജില്ലാ സമ്മേളനം.

വൈകിട്ട് നാലിന് പൊതുസമ്മേളനം ജമാഅത്ത് ഇസ്ലാമി കേരള അമീർ
പി.മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ജി.ഐ.ഒ കേരള സംസ്ഥാന സമിതി അംഗം അഫ്ര ശിഹാബ് മുഖ്യപ്രഭാഷണം നടത്തും.

“മുസ്‌ലിം സ്ത്രീ നേട്ടങ്ങളും മുന്നേറ്റങ്ങളും “എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം റുക്‌സാന പ്രഭാഷണം നടത്തും.
ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ വനിതാ ജില്ലാ സമിതി അംഗം തയ്യിബ അജ്മൽ “വസ്ത്രത്തിൽ കുടുങ്ങിയ മുസ്‌ലിം സ്ത്രീ സ്വാതന്ത്ര്യം “എന്ന വിഷയത്തിൽ സംവദിക്കും.ലോകത്ത് ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെയും ക്രൂരമായ നരനായാട്ടിനെതിരെയും സമ്മേളനത്തിൽ പ്രതിഷേധമുയരും.
വഖഫ് ബില്ലിനെതിരെയും, ജില്ലയിൽ നടക്കുന്ന ഹിന്ദുത്വ വർഗീയതക്കെതിരേയും സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പികും.

ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മി.എം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ,വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് വി.കെ ജാസ്മിൻ,സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അദ്നാൻ മഞ്ചേശ്വരം,എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ശിബിൻ റഹ്മാൻ,ജി.ഐ.ഒ ജില്ലാ സെക്രട്ടറി ഇബാദ അഷ്‌റഫ്‌ എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മി എം, ജന.സെക്രട്ടറി ഇബാദ അഷ്റഫ്,സെക്രട്ടറിമാരായ ഫാത്തിമത്ത് മുഹ്‌സിന,
മറിയം ലുബൈന സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here