മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്നും അം​ഗത്വം സ്വീകരിച്ചു

0
144

തിരുവനന്തപുരം: മുൻ ഡിപിജി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ അം​ഗത്വം നൽകിയത്. 3 ആഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പ്രതികരിച്ചു. തുടര്‍ന്നും സേവനം ചെയ്യാന്‍ പറ്റുന്ന അവസരമായി കാണുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ശ്രീലേഖ അറിയിച്ചു.

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്രകമ്മിറ്റിയിലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അം​ഗത്വമെടുക്കുകയാണെന്നും ആയിരുന്നു ബിജെപി അംഗത്വത്തെക്കുറിച്ചുള്ള ശ്രീലേഖയുടെ ആദ്യപ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here