300 ചതുര​ശ്രമീറ്റർ വരെയുള്ള വീടുകൾക്ക്​ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി നേടാം

0
88

തി​രു​വ​ന​ന്ത​പു​രം: തീ​ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ (സി.​ആ​ർ.​ഇ​സ​ഡ്) കൂ​ടു​ത​ൽ ഇ​ള​വ്​ നേ​ടാ​നാ​യ​ത്​ സം​സ്ഥാ​ന​ത്തെ 10​ ല​ക്ഷം തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​തി​ന്‍റെ ഭൂ​പ​ടം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ 300 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ​യു​ള്ള വീ​ടു​ക​ള്‍ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് നി​ർ​മാ​ണാ​നു​മ​തി നേ​ടാ​നാ​കു​മെ​ന്നും പി. ​ന​ന്ദ​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി.

ക​ട​ല്‍, കാ​യ​ല്‍ തീ​ര​ങ്ങ​ളി​ല്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള നി​യ​ന്ത്ര​ണ​പ​രി​ധി​യി​ല്‍ ഇ​ള​വി​ന്​ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച ക​ര​ട് തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ന് കേ​ന്ദ്രം അം​ഗീ​കാ​രം ന​ല്‍കി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഉ​ട​ന്‍ ല​ഭി​ക്കും.

ക​ര​ട് തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സോ​ണ്‍ മാ​റ്റം ഉ​ള്‍പ്പെ​ടെ മി​ക്ക ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ന​ഗ​ര​സ്വ​ഭാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ 66 തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളെ 2019ലെ ​തീ​ര​ദേ​ശ​പ​രി​പാ​ല​ന വി​ജ്ഞാ​പ​ന പ്ര​കാ​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന സോ​ണ്‍-​മൂ​ന്നി​ല്‍നി​ന്നു സോ​ണ്‍ ര​ണ്ടി​ലേ​ക്ക്​ മാ​റ്റി. പൊ​ക്കാ​ളി, കൈ​പ്പാ​ട് കൃ​ഷി​പ്പാ​ട​ങ്ങ​ളി​ല്‍ 1991ന് ​മു​മ്പു​ള്ള ബ​ണ്ട് വേ​ലി​യേ​റ്റ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കി തീ​ര​ദേ​ശ നി​യ​മ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ലി​യേ​റ്റ രേ​ഖ വ​രെ​യാ​ക്കി ചു​രു​ക്കി​യ​ത്​ കൃ​ഷി​ക്കാ​ര്‍ക്ക് നേ​ട്ട​മാ​കും. സ്വ​കാ​ര്യ ഭൂ​മി​യി​ലെ ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍ക്ക് ക​രു​ത​ൽ മേ​ഖ​ല പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി. നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന 66 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ള​വ് നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണ്.

ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള 109 പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് കൂ​ടി ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here