അമിത് ഷായുടെ ​യോ​ഗത്തിൽ നിന്നിറങ്ങി നേരെ രാഹുൽ ​ഗാന്ധിയുടെ വേദിയിലേക്ക്; ബിജെപിയെ ഞെട്ടിച്ച് അശോക് തൻവർ

0
169

ദില്ലി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺ​ഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോ​ഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു. ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തൻവർ.

നേരത്തെ കോൺ​ഗ്രസ് നേതാവായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നു. തൻവറിന്റെ പാർട്ടി മാറ്റം ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോൺഗ്രസ്, എൻഎസ്‌യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തൻവർ പ്രവർത്തിച്ചിട്ടുണ്ട്. 5 വർഷത്തിനിടെ 5 പാർട്ടികളിൽ തൻവർ പ്രവർത്തിച്ചു. കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി നായിബ് സിങ് സെയ്നിക്കൊപ്പവും തൻവർ പരിപാടികളിൽ പങ്കെടുത്തിരുന്നു. 2019 ലെ പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കോൺഗ്രസ് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here