ഐഫോൺ 15ന് വൻവിലക്കുറവ്; ഈ ഓഫർ പരിമിതകാലത്തേയ്ക്ക് മാത്രം

0
69

ഐഫോൺ 15ന് വൻവിലക്കുറവ് ഓഫറുമായി ഫ്ലിപ്പ്കാർട്ട് വീണ്ടും രംഗത്ത്. ‘ബിഗ് ഷോപ്പിംഗ് ഉത്സവ്’ എന്ന പേരിലുള്ള പുതിയ വിൽപ്പന ഓഫറിലാണ് ഫ്ലിപ്പ്കാർട്ട് ഐഫോൺ 15ന് വമ്പൻ വിലക്കുറവ് ഓഫർ ചെയ്തിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ വലിയ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിതെന്നാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവകാശപ്പെടുന്നത്.

പുതിയ ഓഫർ പ്രകാരം ഐഫോൺ 15ന് 27,000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്കാണ് ഈ ഓഫർ. യഥാർത്ഥ ലോഞ്ച് വിലയായ 79,990ൽ നിന്നാണ് ഈ കിഴിവെന്നാണ് ഓഫർ വ്യക്തമാക്കുന്നത്. ഫ്ലിപ്പ്കാർട്ടിൻ്റെ പുതിയ ഡീൽ പ്രകാരം ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്കാണ് ഓഫർ പ്രൈസ് ലഭ്യമാകുക.

ഐഫോൺ 16 സീരീസിൻ്റെ ലോഞ്ചിന് പിന്നാലെ ആപ്പിൽ ഐഫോൺ 15 സീരീസുകളുടെ വിലകുറച്ചിരുന്നു. ഇതിന് പിന്നാലെ ഐഫോൺ 15ൻ്റെ റീട്ടെയ്ൽ വില 69,900ത്തിലേയ്ക്ക് താണിരുന്നു. ബിഗ് ഷോപ്പിങ് ഉത്സവിൻ്റെ ഭാഗമായി ഐഫോൺ 15, 57,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് ഓഫർ. കൂടാതെ അധിക ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകൾ ലഭിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.

പ്രത്യേക ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ അധിക കിഴിവ് ലഭിക്കും. നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യുമ്പോൾ ഫ്ലിപ്പ്കാർട്ട് 2,000 രൂപ വരെ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളെല്ലാം പ്രയോജനപ്പെടുത്തുന്ന ഒരു ഉപഭോക്താവിന് 52,499 രൂപയ്ക്ക് ഐഫോൺ 15 സ്വന്തമാക്കാൻ കഴിയും.

ഐഫോൺ 15 പ്ലസിന് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ പ്രൈസ് 55,999 രൂപയാണ്. ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ വില ഇനിയും കുറയ്ക്കാ. ഇതുവഴി ഉപഭോക്താക്കൾക്ക് 4,750 രൂപയുടെ അധിക കിഴിവ് ലഭിക്കും. പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ ഉപയോഗിച്ച്, ഐഫോൺ 15 പ്ലസ് 60,249 രൂപയ്ക്ക് വാങ്ങാം എന്നതാണ് ഈ ഓഫറിനെ ആകർഷകമാക്കുന്നത്.

ഐഫോൺ 16 സീരീസിൻ്റെ ഏറ്റവും തൊട്ടടുത്ത തലമുറ എന്ന നിലയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് വിപണിയിൽ ഇപ്പോൾ വലിയ ഡിമാൻ്റാണ്. പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏതാണ്ട് മുഴുവൻ അപ്ഡേറ്റ് ഫീച്ചറുകളും ഐഫോൺ 15 സീരിസിനും ലഭിക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സപ്പോർട്ടുള്ള 48 എംപി വൈഡ് ആംഗിൾ ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി സെൽഫി ക്യാമറ എന്നിവയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here