ഇതുവരെയായിട്ടും കല്യാണം കഴിച്ചില്ലേ? അക്ഷയ മാട്രിമോണിയല്‍ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്, സര്‍ക്കാരിന്റെ അനുമതി തേടി

0
41

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് അക്ഷയ മാട്രിമോണിയല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിയിരുത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും വിവാഹപ്രായം കവിഞ്ഞവരും അവിവാഹിതരും ആയ യുവതി യുവാക്കള്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ പേരും വിവരം രജിസ്റ്റര്‍ ചെയ്തു വധൂവരന്മാരെ കണ്ടെത്തുന്നതിന് സാധ്യമാകുന്ന തരത്തില്‍ അക്ഷയ കേന്ദ്രം വഴി രജിസ്‌ട്രേഷന്‍ നടത്തി വധൂവരന്മാരെ കണ്ടെത്തുന്നതിനാണ് പദ്ധതി. നിലവില്‍ ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് നിരവധി സ്വകാര്യ മാട്രിമോണിയല്‍ സൈറ്റുകളും സംവിധാനങ്ങളും ഉണ്ടെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്ക് ഈ സംവിധാനങ്ങള്‍ അപ്രാപ്യമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭമായി വെബ് പബ്ലിക്കേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ തയ്യാറാക്കുന്നതിനും അതിന്റെ ടെസ്റ്റിംഗ് നടത്തുന്നതിനും മാര്‍ക്കറ്റിംഗ് ചെയ്യുന്നതിനും വരുന്ന ചെലവിനാണ് തുക വകയിരുത്തിയത്. അപ്ലിക്കേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ തയ്യാറായി കഴിഞ്ഞാല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ പേരുവിവരം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയും പ്രവര്‍ത്തനം അര്‍ത്ഥവത്തായ രീതിയില്‍ നടത്തുന്നതിന് സാധിക്കുകയും ചെയ്യും. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും വിവാഹപ്രായം കവിഞ്ഞവരുമായ യുവജനങ്ങള്‍ക്ക് തങ്ങളുടെ ജീവിതപങ്കാളികളെ ചെലവ് കുറഞ്ഞ രീതിയില്‍ കണ്ടെത്താന്‍ സഹായിക്കും എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത് എന്നാല്‍ പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭ്യമായിട്ടില്ല പദ്ധതി മാര്‍ഗരേഖ പ്രകാരമാണ് സര്‍ക്കാര്‍ അനുമതി തേടുക എന്ന് വെറ്റിങ് ഓഫീസര്‍ രേഖപ്പെടുത്തി പദ്ധതി തിരിച്ചയച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി തേടുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയം വൈറലായെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here