അബൂദാബി കാസ്രോട്ടാർ പത്താം വാർഷികാഘോഷ പരിപാടിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു,

0
51

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ “പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക്” എന്ന ടൈറ്റിൽ പോസ്റ്റർ അബൂദാബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി.ഓ എസ് ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി,ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ,വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്,ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി,എക്സിക്യൂട്ടീവ് ഭാരവാഹികളായ ഹസൈനാർ ചേരൂർ,ഫജീർ മവ്വൽ,അച്ചു കടവത് എന്നിവർ സംബ്ബന്ധിച്ചു.

ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജിന്റെ വിപുലമായ കലാപരിപാടി ജനുവരി ആദ്യവാരം അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here