Wednesday, January 22, 2025
Home Latest news 2001 മു​ത​ൽ 2023 വ​രെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 14,56,805 കോ​ടി രൂ​പ

2001 മു​ത​ൽ 2023 വ​രെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 14,56,805 കോ​ടി രൂ​പ

0
96

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ഇ​പ്പോ​ഴും ഉ​യ​ർ​ന്ന തോ​തി​ൽ​. 2023 സാ​മ്പ​ത്തി​ക വ​ർ​ഷത്തെ കി​ട്ടാ​ക്ക​ടം 4,28,199 കോ​ടി​യാ​ണ്. വ​ൻ തു​ക ബാ​ധ്യ​ത വ​രു​ത്തി​യ​ കോ​ർ​പ​റേ​റ്റ്​ ഭീ​മ​ന്മാ​രു​ടെ വാ​യ്പ കു​ടി​ശ്ശി​ക എ​ഴു​തി​ത്ത​ള്ള​ലും തകൃതിയായി ന​ട​ക്കു​ന്നു. വി​വി​ധ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ തു​ക തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ ഇ​ള​വോ​ടെ (സെ​റ്റി​ൽ​മെ​ന്റ്) ഈ ​ക​മ്പ​നി​ക​ളെ മ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ക​യാ​ണ് ബാ​ങ്കു​ക​ൾ.

ബാ​ങ്കി​ങ്ങി​ൽ ‘ഹെ​യ​ർ​ക​ട്ട്​’ എ​ന്ന്​ വി​ളി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ കോ​ടി രൂ​പ​യാ​ണ്​ ന​ഷ്ട​മാ​യ​ത്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ചു​ളു​വി​ൽ ഏ​റ്റെ​ടു​ത്ത് ലാ​ഭ​മു​ണ്ടാ​ക്കി​യ​വ​രി​ൽ മു​ന്നി​ൽ അ​ദാ​നി ഗ്രൂ​പ്പ് ആ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ ഹെ​യ​ർ​ക​ട്ടി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​മ്പോ​ൾ പ​ല​പ്പോ​ഴും കു​റ​ഞ്ഞ തു​ക​ക്ക്​ അ​വ ഏ​റ്റെ​ടു​ക്കു​ന്ന​ത്​ അ​തേ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ത​ന്നെ​യാ​ണെ​ന്നും എ.​ഐ.​ബി.​ഇ.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കി​ട്ടാ​ക്കടം പെ​രു​കു​ന്ന​തു​മൂ​ലം ബാ​ങ്കു​ക​ളു​ടെ യ​ഥാ​ർ​ഥ ലാ​ഭ​ത്തി​ലും വ​ൻ ഇടിവ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. ബാ​ങ്കു​ക​ൾ 2,66,065 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന​ലാ​ഭം നേ​ടി​യ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1,24,862 കോ​ടി രൂ​പ കി​ട്ടാ​ക്ക​ട ബാ​ധ്യ​ത​യി​ലേ​ക്കും മ​റ്റും നീ​ക്കി​വെ​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ ആ​കെ ലാ​ഭം 1,41,203 കോ​ടി​യാ​യി ഇ​ടി​ഞ്ഞു. 2015-‘16 മു​ത​ൽ 2019-‘20 വ​രെ​യു​ള്ള അ​ഞ്ച്​ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തേ​ക്കാ​ൾ അ​ധി​കം തു​ക കി​ട്ടാ​ക്ക​ട ബാ​ധ്യ​ത​യി​ലേ​ക്ക്​ നീ​ക്കി​വെ​ക്കു​ക​യും ബാ​ങ്കു​ക​ൾ ന​ഷ്ട​ക്ക​ണ​ക്ക്​ കാ​ണി​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here