പൈവളിഗെ അട്ടഗോളിയിൽ ഡ്രൈവറെ കത്തികാട്ടി പണം കവർന്നതായി പരാതി

0
117

മഞ്ചേശ്വരം : മീൻ എടുക്കാൻ വാഹനവുമായി പുറപ്പെട്ട മത്സ്യവില്പനക്കാരനെ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.64 ലക്ഷം രൂപ കവർന്നതായി പരാതി. പൈവളിഗെ അട്ടഗോളിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

പൈവളിഗെ സ്വദേശി യൂസഫിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മംഗളൂരുവിലേക്ക് മീൻ എടുക്കുന്നതിനായി പോകുന്നതിനിടെ അട്ടഗോളിയിൽ രണ്ട് ബൈക്കുകളിലായെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here