പി.വി അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് ശക്തമായ വിയോജിപ്പ്; സിപിഎം സഹയാത്രികനായി തുടരും: കെ.ടി ജലീൽ

0
114

മലപ്പുറം: പി.വി അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി ജലീൽ എംഎൽഎ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു.

അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താത്പര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷതയെ ദുർബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here