ആലപ്പുഴ കലവൂരിൽ കഞ്ചാവും എം.ഡി.എം.എ.യുമായി ഉപ്പള സ്വദേശി പിടിയിൽ

0
184

ആലപ്പുഴ: കലവൂരിലെ ഏജന്റുമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരുകയായിരുന്ന 1.417കിലോഗ്രാം
കഞ്ചാവും 4.106 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി അബൂബക്കർ സിദ്ദിഖ് (37) ആണ് പിടിയിലായത്. ഇയാളിൽനിന്ന് ഒന്നര കിലോയോളം കഞ്ചാവും നാലു ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

കാസർകോട്ട് വൻതോതിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അബൂബക്കർ സിദ്ദിഖ് എന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രശാന്ത്, ഇൻസ്‌പെക്ടർ ജി. ഫെമിൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സി.വി. വേണു, ഇ.കെ. അനിൽ, വിജയകുമാർ, പി. ഷിബു, പി. ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, വി.ബി. ബിപിൻ, വർഗീസ്, സൈബർ സെൽ അംഗങ്ങളായ ബി.എ. അൻഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here