റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

0
197

പെരുമ്പാവൂര്‍ (എറണാകുളം): റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു.

കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമാ ഫാത്തിമ, ഐസ ഫാത്തിമ. കബറടക്കം തിങ്കളാഴ്ച 10-ന് കണ്ടന്തറ ജുമാ മസ്ജിദ് കബര്‍സ്താനില്‍.

LEAVE A REPLY

Please enter your comment!
Please enter your name here