ഉപ്പള പത്വാടിയിലെ ലഹരിമരുന്നു വേട്ട: മുഖ്യപ്രതിയുടെ വീട്ടിൽ റെയ്ഡ്

0
193

കാസർഗോഡ്: ഉപ്പളയിലെ വീട്ടിൽ നിന്ന് ഒരു കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. ലഹരിമരുന്ന് കടത്തിന് പണം മുടക്കിയ മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന ബായാർ സ്വദേശിയുടെ വീട്ടിലാണ് ഇന്നലെ മഞ്ചേശ്വരം പോലീസ് റെയ്ഡ് നടത്തിയത്. മുഖ്യ പ്രതിയായ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടതായി രഹസ്യഅന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. പിന്നീട് ഇയാളുടെ മാതാവിനെ വിളിച്ചുവരുത്തി തുറപ്പിച്ചാണ് പരിശോധന നടത്തിയത്. വീട്ടിലെ അലമാരകളും മറ്റും പൂട്ടിയ നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here