നാട്ടിൽ അവസാനം ജയിച്ചത് 1303 ദിവസം മുമ്പ്, ബംഗ്ലാദേശിനെതിരായ തോല്‍വി; നാണക്കേടിന്‍റെ പടുകുഴിയില്‍ പാകിസ്ഥാൻ

0
111

റാവല്‍പിണ്ടി: ബംഗ്ലാദേശിനെിതരായ ടെസ്റ്റ് പരമ്പര തോല്‍വിയോടെ പാകിസ്ഥാന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ബംഗ്ലാദശിനെതിരെ തോറ്റതോടെ ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങള്‍ക്കെതിരെയും നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നാണക്കേടാണ് പാകിസ്ഥാന്‍റെ പേരിലായത്. ബംഗ്ലാദേശാണ് നാട്ടില്‍ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ടെസ്റ്റ് പരമ്പര തോറ്റ മറ്റൊരു ടീം.

നാട്ടില്‍ അവസാനം കളിച്ച 10 ടെസ്റ്റില്‍ ഒന്നില്‍ പോലും പാകിസ്ഥാന് ജയിക്കാനിയില്ലെന്നതും ശ്രദ്ധേയമാണ്. അവസാനം കളിച്ച 10 ടെസ്റ്റില്‍ ആറ് സമനിലകളും നാലു തോല്‍വികളുമാണ് പാകിസ്ഥാന്‍റെ പേരിലുള്ളത്. 2022-23നുശേഷം ആദ്യമായാണ് പാകിസ്ഥാന്‍ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടായിരുന്നു ഇതിന് മുമ്പ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം. പാകിസ്ഥാന്‍ അവസാനമായി നാട്ടില്‍ ടെസ്റ്റ് ജയിച്ചിട്ട് 1303 ദിവസമായി.

ഓസ്ട്രേലിയയില്‍ 3-0ന് പരമ്പര തോറ്റ പാകിസ്ഥാന്‍, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും തോല്‍വി അറിഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമനില നേടാനായെങ്കിലും ഏകദിന പരമ്പരയില്‍ തോറ്റു. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെയും പരമ്പര കൈവിട്ടു. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. പാകിസ്ഥാനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്.

വിദേശത്ത് ബംഗ്ലാദേശ് ജയിക്കുന്ന എട്ടാമത്തെ മാത്രം ടെസ്റ്റും മൂന്നാമത്തെ മാത്രം പരമ്പര നേട്ടവുമാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0നും സിംബാബ്‌വെക്കെതിരെ 1-0നും നേരത്തെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here