BJP-ക്ക് അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്തതിന് മറുപടിപറയണം; മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം

0
85

കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലും പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങളിലുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേയും രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം.

ബി.ജെ.പി.ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശചെയ്തെന്നും എ.ഡി.ജി.പി. ദല്ലാളായി പ്രവർത്തിച്ചെന്നുമുള്ള ആരോപണത്തിന് മറുപടിവേണമെന്നാണ് എഡിറ്റോറിയലിൽ പറയുന്നത്. ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബലയെയും രാം മാധവിനെയും എ.ഡി.ജി.പി. കണ്ടതിൽ മുഖ്യമന്ത്രിക്ക് അസ്വാഭാവികതയില്ല. പൊളിറ്റിക്കൽ സെക്രട്ടറിയോ പ്രിൻസിപ്പൽ സെക്രട്ടറിയോ ഡി.ജി.പി.യോ മോഹൻ ഭാഗവതിനെയോ കെ. സുരേന്ദ്രനെയോ കാണുന്നതിൽ കുഴപ്പമില്ലെന്നാണോ മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുൾ. ആരോപണം നേരിടുന്ന എം.ആർ. അജിത് കുമാറിന് മുഖ്യമന്ത്രി കവചമൊരുക്കുകയാണ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ജില്ലയാക്കാൻ ശ്രമിച്ചു. കാക്കിയഴിച്ചയുടൻ കാവിയണിയാൻ ഓടിയവരുടെ ഇടത്താവളമായി പോലീസ് മാറുന്നത് ഭൂഷണമല്ല – എഡിറ്റോറിയലിൽ പറയുന്നു.

സമസ്തയുടെ നിലപാടല്ല -ഉമ്മർ ഫൈസി

സുപ്രഭാതം പത്രത്തിന്റെ മുഖ്യമന്ത്രിക്കെതിരായ വിമർശനം സമസ്തയുടെ നിലപാടല്ലെന്ന് സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം. സുപ്രഭാതം സ്വതന്ത്ര പത്രമാണ്. എഡിറ്റോറിയൽ അതിന്റെ ആളുകൾ എഴുതുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here