Wednesday, January 22, 2025
Home Latest news കോൺ​ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങി സുഭാഷ് ചന്ദ്ര: ഞെട്ടലിൽ ബി.ജെ.പി ക്യാമ്പുകൾ

കോൺ​ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങി സുഭാഷ് ചന്ദ്ര: ഞെട്ടലിൽ ബി.ജെ.പി ക്യാമ്പുകൾ

0
127

ഗുരു​ഗ്രാം: കോൺ​ഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറിങ്ങി സീ ടി.വി സ്ഥാപകൻ സുഭാഷ് ചന്ദ്ര. കോൺ​ഗ്രസ് സ്ഥാനാർഥി ചന്ദർ പ്രകാശിന് വേണ്ടിയാണ് സുഭാഷ് ചന്ദ്ര രം​ഗത്തിറങ്ങിയത്. ഏറെ പ്രാധാന്യമുള്ള ഹരിയാണയിലെ ആദംപുർ മണ്ഡലത്തിലാണ് പ്രമുഖ വ്യവസായി കോൺ​ഗ്രസിനായി രം​ഗത്തിറിങ്ങിയിരിക്കുന്നത്. ബി.ജെ.പി പിന്തുണയോടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സുഭാഷ് ചന്ദ്ര. സംഭവമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബിജെപി ക്യാമ്പുകൾ.

മുതിർന്ന ബി.ജെ.പി നേതാവ് കുൽദീപ് ബിഷ്ണോയിയുടെ മകൻ ഭവ്യ ബിഷ്ണോയാണ് ആദംപുരിലെ ബി.ജെ.പി സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ നീക്കങ്ങളിൽ ബി.ജെ.പി ക്യാമ്പുകൾ അസ്വസ്ഥരാണ്. ബി.ജെ.പി.യുടെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം ഒരു ആവശ്യം വന്നപ്പോൾ പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർഥികളെ എതിർക്കുന്നു എന്ന ആരോപണം നിലവിൽ ഉയർന്നിട്ടുണ്ട്. ചന്ദ്ര പാർട്ടി അം​ഗമല്ലെന്നാണ് വിഷയത്തിൽ ബി.ജെ.പി നൽകുന്ന ഔദ്യോ​ഗിക വിശദീകരണം. രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണ് മത്സരിച്ചത്. അദ്ദേഹം വലിയൊരു വ്യവസായിയാണ്. അദ്ദേഹത്തിന്റെ നീക്കത്തിൽ അഭിപ്രായം പറയാൻ തനിക്ക് കഴിയില്ലെന്നും ബി.ജെ.പി. മീഡിയ ഇൻ ചാർജ് അശോക് ഛബ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here