സാംസങിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ഗ്യാലക്‌സി എഐ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഫോണായി സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ. 29,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്. 30,000 രൂപയില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച സാംസങ് സ്‌മാര്‍ട്ട്ഫോണാണ് ഗ്യാലക്‌സി എസ്23 എഫ്ഇ എന്നാണ് വിലയിരുത്തലുകള്‍.
79,999 രൂപയ്ക്കായിരുന്നു സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ പുറത്തിറക്കിയിരുന്നത്. ഗ്യാലക്‌സി എസ്24 എഫ്‌ഇ 59,999 രൂപയ്ക്ക് സാംസങ് അടുത്തിടെ പുറത്തിറക്കിയതോടെയാണ് ഗ്യാലക്‌സി എസ്23 എഫ്ഇയുടെ വില കുറഞ്ഞത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടാണ് 29,999 രൂപയ്ക്ക് ഗ്യാലക്‌സി എസ്23 എഫ്‌ഇ വില്‍ക്കുന്നത്. 62 ശതമാനം വിലക്കിഴിവ് ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു. നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്‍റെ വിലയാണിത്. എക്സ്ചേഞ്ച് സൗകര്യത്തിലൂടെയാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ വീണ്ടും വില താഴും. അതേസമയം 256 ജിബി വേരിയന്‍റിന് 32,999 രൂപയാകും.
സാംസങ് ഗ്യാലക്‌സി എസ്23 എഫ്‌ഇ 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലെയോടെയാണ് വരുന്നത്. സാംസങിന്‍റെ കരുത്തുറ്റ എക്‌സിനോസ് 2200 പ്രൊസസറാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 50 എംപി വൈഡ് ആംഗിള്‍, 12 എംപി അള്‍ട്രാ-വൈഡ്, 8 എംപി 3എക്‌സ് ഒപ്റ്റിക്കല്‍ സൂം ടെലിഫോട്ടോ എന്നിവയാണ് ഫോണിന്‍റെ പിന്‍ഭാഗത്ത് വരുന്ന ക്യാമറകള്‍. 10 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 4500 എംഎഎച്ചിന്‍റെതാണ് ബാറ്ററി. 22 മണിക്കൂര്‍ വരെ വാച്ച്‌ടൈം ഈ ബാറ്ററി ഉറപ്പുനല്‍കും എന്നാണ് സാംസങിന്‍റെ വാദം. സര്‍ക്കിള്‍ ടു സെര്‍ച്ച് അടക്കമുള്ള എഐ ഫീച്ചറുകള്‍ ഈ സ്‌മാര്‍ട്ട്ഫോണില്‍ ലഭ്യമാണ്.