ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും: അബൂദബി ഇന്ത്യൻ എംബസി

0
123

അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here