പൈവളികെയില്‍ വന്‍ മയക്കുമരുന്നു വേട്ട; 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍; കാര്‍ കസ്റ്റഡിയിലെടുത്തു

0
139

കാസര്‍കോട്: പൈവളികെയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായി. അശ്രഫ്, നവാസ് എന്നിവരെയും മറ്റു രണ്ടുപേരെയുമാണ് പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കളായില്‍ വച്ചാണ് പ്രതികളെ വാഹന സഹിതം പിടികൂടിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പ് ഉപ്പള പത്വാടിയില്‍ വച്ച് 3.49 കിലോ എംഡിഎംഎയും 96.96 ഗ്രാം കൊക്കൈനും പേസ്റ്റ് രൂപത്തിലുള്ള ലഹരി മരുന്നുകളും ഒരു വീട്ടില്‍ വച്ച് പിടികൂടിയിരുന്നു. ഇതില്‍ പിടികൂടിയ അസ്‌കര്‍ അലിയുമായി ബന്ധമുള്ളവരെയാണ് ഇന്ന് പിടികൂടിയിട്ടുള്ളതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here