ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി നൽകി വരുന്ന ധനസഹായ വിതരണം മൂന്ന് നിർധന കുടുംബങ്ങൾക്ക് ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന ചടങ്ങിൽ കൈമാറി.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ് എം.എൽ.എ ഉത്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ യുകെ സൈഫുള്ള തങ്ങൾ, അബ്ദുല്ല മാദേരി, പിഎം സലിം, ത്വാക്ക മൂസ ഹാജി, അബ്ദുല്ല മാളിക, ടി.എം ശുഹൈബ്, എം പി ഖാലിദ്, സിദ്ധീഖ് ഒള മുഗർ, ഖാലിദ് ദുർഗിപ്പള്ള, സെഡ് എ കയ്യാർ
കെ എം സി സി മണ്ഡലം പ്രസിഡണ്ട് ഹാജി അബു റോയൽ, നേതാക്കളായ അബു ബദ്രിയ നഗർ, ഇബ്രാഹിം കജെ, കാദർ ശാന്തി, ഇബ്രാഹിം ബദ്രിയ നഗർ, അറഫാത്ത് അഞ്ചിക്കട്ടെ സംബന്ധിച്ചു.