ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്: കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കാൻ വൈകുന്നു

0
94

തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി.  ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍മിറ്റ് ഫീ വഴി അധികം ഒടുക്കിയ തുക തിരിച്ചു നല്‍കാന്‍ നടപടികള്‍ ആയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പരാതി.

ഒരാഴ്ചയ്ക്കുള്ളില്‍ പരാതി പരിഹരിക്കപ്പെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. നഗരസഭയില്‍ കെ സ്മാര്‍ട്ടിന് മുന്‍പുള്ള ഡേറ്റ കൂടി ചേര്‍ത്ത് പൂര്‍ണമായി ഓണ്‍ലൈനില്‍ പ്രോസസ് ചെയ്ത് പണം നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. അത് ടെസ്റ്റിങ് ഘട്ടത്തിലാണ്. ഒരു ആഴ്ച കൊണ്ട് അപേക്ഷ നല്‍കാനുള്ള സംവിധാനവും അത് വഴി തന്നെ പണം കൊടുക്കാനുള്ള സംവിധാനവും നടപ്പാകും. ഒരു വര്‍ഷത്തിനകം പണം കൊടുത്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here