കാസർകോട് മാതാവിനെ മകൻ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
75

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു മക്കൾ: ഇർഷാന, ഇക്ബാൽ, അബ്ദുൾ ഖാദർ, ഇർഫാന. മരുമക്കൾ: സാക്കിയ(തുരുത്തി, കാസർകോട് ), സാദിഖ്(കട്ടക്കാൽ), കബീർ (മാങ്ങാട്). സഹോദരങ്ങൾ: അബ്ദുള്ള (മേൽപ്പറമ്പ), ബീഫാത്തിമ(കേളോട്ട്, ബദിയഡുക്ക), റുഖിയ(മേൽപ്പറമ്പ), ഹവ്വാബി(കാഞ്ഞങ്ങാട്), പരേതനായ അബ്ദുൾ റഹ്മാൻ(മേൽപ്പറമ്പ)

LEAVE A REPLY

Please enter your comment!
Please enter your name here