79,900 രൂപ വിലയുള്ള ഐഫോണ്‍ 16 ഇതാ 54,900 രൂപയ്ക്ക്; ചെയ്യേണ്ടത് ഇത്രമാത്രം

0
61

ദില്ലി: ആപ്പിള്‍ അവരുടെ ഐഫോണ്‍ 16 സിരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് ഈ സിരീസിലുള്ളത്. 128 ജിബി സ്റ്റോറേജിലാണ് നാല് മോഡലുകളുടെയും ബേസ് മോഡല്‍ ആരംഭിക്കുന്നത്. ഇവയില്‍ ഐഫോണ്‍ 16 ആപ്പിള്‍ സ്റ്റോറില്‍ നിന്ന് മോഹവിലയ്ക്ക് വാങ്ങാനുള്ള അവസരമുണ്ട്.

ഐഫോണ്‍ 16 മോഡല്‍ 79,900 രൂപയിലും, ഐഫോണ്‍ 16 പ്ലസ് 89,900 രൂപയിലും, ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലും, ഐഫോണ്‍ 16 പ്രോ മാക്‌സ് 1,44,900 രൂപയിലുമാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ആപ്പിളിന്‍റെ ട്രേഡ്-ഇന്‍ ഡീല്‍ പ്രകാരം വലിയ ഡിസ്‌കൗണ്ടില്‍ പുതിയ ഐഫോണ്‍ സിരീസ് വാങ്ങാനാകും. 79,900 രൂപ വിലയുള്ള ഐഫോണ്‍ 16 മോഡല്‍ 128 ജിബി ബേസ് വേരിയന്‍റിന് 25,000 രൂപ വരെ ട്രേഡ്-ഇന്‍ വഴി എക്സ്ചേഞ്ച് ഓഫര്‍ നേടാം. മികച്ച കണ്ടീഷനിലുള്ള പഴയ ഐഫോണ്‍ 14 എക്സ്ചേഞ്ച് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക. ഇതോടെ ഐഫോണ്‍ 16ന്‍റെ വില 54,900 രൂപയായി താഴും. ഐഫോണ്‍ പതിവായി ഒരുക്കിയിരിക്കുന്ന മികച്ച എക്സ്ചേഞ്ച് സൗകര്യമാണ് ട്രേഡ്-ഇന്‍.

6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയിലാണ് ഐഫോണ്‍ 16 വരുന്നത്. ഈ സിരീസിലെ മറ്റ് മോഡലുകളിലെ പോലെ എ18 ചിപ്പിലാണ് നിര്‍മാണം. മുന്‍ ഫോണുകളേക്കാള്‍ 30 ശതമാനം അധിക വേഗത ഇത് വാഗ്ദാനം ചെയ്യുന്നു. ഐഒഎസ് 18 പ്രൊസസര്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെയുള്ളതാണ്. ഐപി68 റേറ്റിംഗുള്ള ഫോണ്‍ പൊടിയിലും വെള്ളത്തിലും നിന്ന് മികച്ച സുരക്ഷ നല്‍കുന്നു. പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടണാണ് മറ്റൊരു പ്രധാന ആകര്‍ഷണമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി വേഗത്തില്‍ ക്യാമറ തുറന്ന് ഫോട്ടോകള്‍ എടുക്കാനും വീഡിയോ ചിത്രീകരിക്കാനും സാധിക്കും. ഈ ക്യാമറ ബട്ടണിന് ആപ്പിള്‍ എഐയുടെ വിഷ്വല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളുമുണ്ട്. 48 എംപി ഫ്യൂഷന്‍ ക്യാമറ, 2x ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 12 എംപി ട്രൂഡെപ്‌ത് സെല്‍ഫി ക്യാമറ, ഓഡിയോ എഡിറ്റിംഗ് ടൂളായ ഓഡിയോ മിക്‌സ് തുടങ്ങിയവും ഫീച്ചറുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here