ലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പകരം അയോധ്യ ജില്ലയിലെ ധന്നിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിന് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു.
അഡ്‌മിനിസ്‌ട്രേറ്റിവ്, ഫിനാൻസ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്.
പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട്, വിദേശത്തുനിന്ന് പണം പിരിക്കാൻ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാമക്ഷേത്രം കഴിഞ്ഞ ജനുവരി 22ന് തുറന്നു കൊടുത്തിരുന്നു.