ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ

0
72

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ 15 പ്ലസിനും 10,000 രൂപയുടെ കുറവുണ്ട്. രണ്ടുവർഷം മുമ്പിറങ്ങിയ 14 സീരീസിന്റെ ബേസ് മോഡലുകൾക്കും 10,000 വീതമാണ് ഇളവ്.

പുതുതായി ഇറങ്ങിയ ഐ ഫോൺ 16 സീരീസുകളിൽ 128 ജി.ബി മോഡലിന് 79,900വും 16 പ്ലസിന് 89,900വും ആണ് വില. അതേസമയം, കഴിഞ്ഞ വർഷം ഇറങ്ങിയ 15 പ്രോ മോഡലുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് 16 പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്. 16 പ്രോ മോഡലിന് 1,19,900വും പ്രോ മാക്സിന് 1,44,900വുമാണ് നിലവിലെ വില. 15 പ്രോ ഇറങ്ങിയപ്പോൾ 1,34,000വും പ്രോ മാക്സിന് 1,59,900വും ആയിരുന്നു വില. ഈ വർഷമാദ്യം ഇത് 1,29,800ഉം 1,54,900വും ആയി കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here