ലഹരിക്കെതിരെ റാലിയും ബോധവത്കരണവുമായി അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികം

0
66

കുമ്പള: ലഹരിക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ അടുക്ക ജംഗ്ഷനില്‍ വച്ച് നടക്കും. ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം മൂന്നുമണിക്ക് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. റാലി അട്ക്ക ജംഗ്ഷനില്‍ സമാപിക്കും. പൊതുസമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം എം.എല്‍.എ എകെഎം അഷറഫ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ മുഖ്യ അതിഥിയാവും. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.എം.പി.അബ്ദുള്ള, ഉമ്മര്‍ രാജാവ്, മൊയ്തിന്‍ ചെങ്കല്ല്, സി.ഐ. മൂസക്കുഞ്ഞി, ഷാഹുല്‍ ഹമീദ്, മൂസ അട്ക്ക എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here