ഒറ്റയ്ക്ക് വഴി വെട്ടി വന്നവനും പെട്ടു; നിവിന്‍ പോളിയ്‌ക്കെതിരെ പീഡന പരാതി നല്‍കി യുവതി; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

0
122

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ശക്തമായി പ്രഹരം തുടരുന്ന വെളിപ്പെടുത്തല്‍ കൊടുങ്കാറ്റില്‍പ്പെട്ട് നിവിന്‍ പോളിയും. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍ പോളിയ്‌ക്കെതിരെയുള്ള പരാതി. എറണാകുളം ഊന്നുകല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുണ്ടായി. സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്, മുകേഷ് തുടങ്ങിയ താരങ്ങള്‍ക്കെതിരെ പുറത്തുവന്ന വെളിപ്പെടുത്തലുകൡ പൊലീസ് കേസെടുത്തിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ താരങ്ങള്‍ വരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here